മാഹി മുനിസിപ്പാലിറ്റിയുടെ വ്യാപാരികളോടുള്ള ദ്രോഹ നടപടികൾ അവസാനിപ്പിക്കുക-വ്യാപാരി വ്യവസായി ഏകോപന സമിതി, മാഹി

മാഹി മുനിസിപ്പാലിറ്റിയുടെ വ്യാപാരികളോടുള്ള ദ്രോഹ നടപടികൾ അവസാനിപ്പിക്കുക-വ്യാപാരി വ്യവസായി ഏകോപന സമിതി, മാഹി

മാഹി സെന്റ് തെരേസാ ബസിലിക്ക തിരുനാളോടനുബന്ധിച്ച് നടത്തുന്ന ചന്തകൾക്കുള്ള ലേലം വിളിയിൽ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലെക്സിനു മുൻപിലുള്ള സ്ഥലം ലേലം ചെയ്യുന്നത് നിർത്തി വെക്കുക.

തിരുനാളോടനുബന്ധിച്ച് പുഴയോര നടപ്പാതയിലും, പാർക്കിങ് ഗ്രൗണ്ടിലും വഴിയോരങ്ങളിലും വ്യാപാരം നടത്തുന്നവരെ ടെമ്പററി ലൈസൻസിന്റെ പേരിൽ ബുദ്ധിമുട്ടിപ്പിക്കുന്നതു ഒഴിവാക്കുക .

മുൻസിപ്പൽ ഷോപ്പിംഗ് ഉപയോഗപ്രദമാക്കുക. കോംപ്ലക്‌സിലെ ടോയ്ല‌റ്റ് സംവിധാനം

തീർത്ഥാടകരിൽ നിന്നും വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഈടാക്കുന്നത് ഒഴിവാക്കുക.

തിരുനാളിനു മുൻപായി ടൗണിൽ അലഞ്ഞു നടക്കുന്ന തെരുവ് നായ ശല്യത്തിന് പരിഹാരം കാണുക.

ഇത്രയും കാര്യങ്ങൾ അടങ്ങിയ നിവേദനം മാഹി റീജിയണൽ അഡ്മിനിനിസ്ട്രേറ്റർക്കും ബഹുമാനപ്പെട്ട മാഹി എം.എൽ.എ ക്കും നൽകുകയും ഇരുവരുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്തു.

പത്ര സമ്മേളനത്തിന് പങ്കെടുത്തവർ
കെ.കെ. അനിൽകുമാർ (ചെയർമാൻ )
ഷാജി പിണക്കാട്ട് (വൈസ് ചെയർമാൻ )
കെ.കെ. ശ്രീജിത്ത് (വൈസ് ചെയർമാൻ )
ഷാജു കാനത്തിൽ (ജനറൽ സെക്രട്ടറി )
സമീർ അഹമ്മദ് (ട്രഷറർ )