പഞ്ചായത്ത് ലൈബ്രറികളെ ആധുനികവിദ്യയിലൂന്നിയ വിജ്ഞാന കേന്ദ്രങ്ങളാക്കും: മന്ത്രി കെ.എം. ഷാജി
തിരുവനന്തപുരം : പഞ്ചായത്ത് ലൈബ്രറികൾ ആധുനികവിദ്യയിലൂന്നിയ വിജ്ഞാന കേന്ദ്രങ്ങളാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജി പറഞ്ഞു.
പഞ്ചായത്തുകളെ കേന്ദ്രീകരിച്ചുള്ള വികസനം യാഥാർത്ഥ്യമാക്കുവാൻ ഗ്രാമസഭകൾ ശാക്തീ കരിച്ച്, എല്ലാ പൗരന്മാർക്കും പ്രത്യേകിച്ച് താഴെക്കിടയിലുള്ളവർക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനും ആരോഗ്യ പരിരക്ഷയ്ക്കും സാങ്കേതികവിദ്യയുടെ എല്ലാ ഗുണഫലങ്ങളും ലഭ്യമാക്കുവാനും ലക്ഷ്യമി ടുന്ന പി.എൻ.പണിക്കർ ഫൗണ്ടേഷൻ രൂപകല്‌പന ചെയ്‌തിട്ടുള്ള നോളജ് സെൻ്റർ പദ്ധതി വ്യാപകമാ ക്കുമെന്ന് മന്ത്രി പറയുകയുണ്ടായി. തദ്ദേശ സ്വയംഭരണ സംവിധാനങ്ങൾ കൂടുതൽ ആധുനികവൽക്ക രിച്ച് സർക്കാർ സേവനങ്ങൾ സാധാരണക്കാരിൽ എത്തിക്കുവാൻ ആധുനിക സാങ്കേതികവിദ്യ പ്രാവർത്തികമാക്കി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും വിദേശരാ ജ്യങ്ങളെ വെല്ലുന്ന സംവിധാനങ്ങൾ കേരളത്തിൽ നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പി.എൻ.പണിക്കർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സെപ്‌തംബർ പതിനാലിന് ആഘോഷിച്ച ഗ്രന്ഥ ശാലാദിനാഘോഷ ഉദ്ഘാടന വേളയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച 81-ാമത് ഗ്രന്ഥശാലാദിനാഘോഷങ്ങൾ ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വായന പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം മലയാള ഭാഷയുടെ സാർവ്വത്രികമാക്കുവാനുള്ള ശ്രമംകൂടി ഉണ്ടാകണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി പറയുകയുണ്ടായി.
പി.എൻ.പണിക്കർ ഫൗണ്ടേഷൻ രാജ്യമാകെ നടത്തുന്ന ജനവിജ്ഞാന കേന്ദ്രങ്ങളിലൂടെ നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിൽ കൂടുതൽ വ്യാപകമാക്കി സ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠന ത്തോടൊപ്പം നൈപുണ്യ വികസനത്തിനും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഫ്യൂച്ചൽ സ്‌കിൽസിനും പ്രാധാന്യം നൽകുമെന്ന് ചടങ്ങിൽ ഓൺലൈനിലൂടെ നടത്തിയ സ്പെഷ്യൽ അഡ്രസ്സിൽ പൊതുവി ദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ പറയുകയുണ്ടായി.
ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. ബി. അശോക് മുഖ്യപ്രഭാഷണം നടത്തി. ആഗോള ഗ്രന്ഥ ശാലാ വിദഗ്ദ്ധൻ ഡോ. ബി. ഷ്‌ഡ്‌രാക്ക്, പ്രൊഫ. പി.ജെ. കുര്യൻ, കുമ്മനം രാജശേഖരൻ, പന്ന്യൻ രവീ ന്ദ്രൻ, പാലോട് രവി,
അഡീഷണൽ ചീഫ് സെക്രട്ടറിയും ധന സെക്രട്ടറിയുമായ കെ.ആർ. ജ്യോതിലാൽ, ഹൃദയാലയ ഡയറക്‌ടർ ഡോ. ജയപാൽ വിദ്യാധരൻ, കേരള സർവ്വകലാശാല ലൈബ്രറി വകുപ്പ് മേധാവിമാരായ ഡോ. സുധി എസ്. വിജയൻ, ഡോ. ബി. മിനിദേവി, സ്റ്റേറ്റ് പബ്ലിക് ലൈബ്രറിയൻ ഡോ. പി.കെ. ശോഭന, സർവ്വകലാശാല മുൻ ലൈബ്രറി സയൻസ് ഡയറക്‌ടർ ഡോ. കെ.പി. വിജയകുമാർ, പി. എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, കാരയിൽ സുകുമാരൻ,എഴുത്തുക്കൂട്ടം സെക്രട്ടറി വി.ആർ. സതീജ, തോമസ് ലോറൻസ് എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ 250-ഓളം പഞ്ചായത്ത് ലൈബ്രറി ഭാരവാഹികൾ സെമിനാറിൽ പങ്കെടുത്തു.