മാഹി മസ്ജിദ് - മദ്രസ കോഡിനേഷൻ: നിവേദനം നൽകി

മാഹി മസ്ജിദ് - മദ്രസ കോഡിനേഷൻ: നിവേദനം നൽകി

മാഹി മേഖലയിലെ മസ്ജിദ് - മദ്രസ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഖഫ് ബോർഡിന്റെ റീജ്യണൽ ഓഫീസ് മാഹിയിൽ ആരംഭിക്കുന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് പോണ്ടിച്ചേരി വഖഫ് ബോർഡ്‌ ചെയർമാൻ അഡ്വ: വി.പി.അബ്ദുറഹ്മാന് നിവേദനം നൽകി. കോഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.ഇ.മമ്മുവിന്റെ നേതൃത്വത്തിൽ ടി.കെ.വസീം,
എ.വി.യൂസഫ്, അബ്ദുൽ ഖാദർ, ഷാഹുൽ ഹമീദ്, വി.പി.അഷ്റഫ് ഹാജി, എ.വി.സിദ്ദീഖ് ഹാജി, ഷംസുദ്ദീൻ, വി.പി.സുബൈർ ഹാജി, സിദ്ദീഖ് ഷാലിമാർ, നാസർ മാഡോൾ, അലി ഹാജി, സിദ്ദീഖ്, അസീസ്, റൂബിസ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ചെയർമാന് ഉപഹാരവും നൽകി.