രാമന്തളി ബേങ്ക് വീൽ ചെയർ നൽകി

രാമന്തളി ബേങ്ക് വീൽ ചെയർ നൽകി

പയ്യന്നൂര്‍: രാമന്തളിയിൽ പ്രവർത്തിക്കുന്ന ലൈഫ് കെയർ പെയിൻ & പാലിയേറ്റീവ് സൊസൈറ്റിക്ക് രാമന്തളി സർവ്വീസ് സഹകരണ ബേങ്ക് വീൽചെയർ നൽകി.

ബേങ്ക് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് പ്രസിഡണ്ട് പി സുഗുണനിൽ നിന്നും പെയിൻ & പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികളായ കെ പി ചന്ദ്രശേഖരൻ , കെ പി രാജേന്ദ്രൻ , കെ പി ശകുന്തള എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ബാങ്ക് വൈസ് പ്രസിഡണ്ട് പി പി ദാമോദരൻ അധ്യക്ഷത വഹിച്ചു.

ബാങ്ക് സെക്രട്ടറി കെ വി സുരേന്ദ്രൻ , പെയിൻ & പാലിയേറ്റീവ് സൊസൈറ്റി ജനറൽ സെകട്ടറി കെ പി രജേന്ദ്രൻ എന്നിവർ സംസാരിച്ചു.