അനുസ്മരണ സമ്മേളനം നടത്തി
മാഹി മുൻ എം.എൽ.എയും സി.പി.ഐ.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ സഖാവ് കെ.വി. രാഘവന്റെ പതിനഞ്ചാമത് അനുസ്മരണ യോഗവും ആർ.എസ്.എസിന്റെ ക്ഷേത്രക്കൊള്ളക്കെതിരെയും മാഹി മുൻസിപ്പൽ കോംപ്ലക്സ് പരിസരത്ത് വച്ച് പരിപാടി സംഘടിപ്പിച്ചു.
സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്തു.
കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ, കെ.പി. നൗഷാദ്, വടക്കൻ ജനാർദ്ദനൻ,വി. ജയബാലു, വി.രൻജിന എന്നിവർ സംസാരിച്ചു.