നാദാപുരം തൂണേരിയിൽ കാറിൽനിന്ന് എംഡിഎംഎ പിടികൂടി മൂന്ന് യുവാക്കൾ അറസ്റ്റിൽ

നാദാപുരം തൂണേരിയിൽ കാറിൽനിന്ന് എംഡിഎംഎ പിടികൂടി മൂന്ന് യുവാക്കൾ അറസ്റ്റിൽ

തൂണേരി സംസ്ഥാന പാതയിൽ യുവാക്കൾ സഞ്ചരിക്കുകയായിരുന്ന കാറിൽനിന്ന് എം ഡിഎംഎ പിടികൂടി മുന്നുപേർ അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി പടിക്കലക്കണ്ടി അജ്‌മൽ (28), എടച്ചേരി സ്വദേശി കണ്ടൻകുളങ്ങര ജലീൽ (28), പുറമേരി സ്വദേശി മീത്തലെ തയ്യുള്ളതിൽ ഷാഹിദ് ഇർഫാൻ (26) എന്നിവരെയാണ് നാദാപുരം അഡീഷണൽ എസ്ഐ കെ കുഞ്ഞിക്കണ്ണൻ അറസ്റ്റ് ചെയ്തത്. കാറിൽനിന്ന് 0.18 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ചൊവ്വ പുലർച്ചെ ഒന്നോടെ പെരിങ്ങത്തൂരിൽനിന്ന് നാദാപുരത്തേക്ക് വരികയായിരുന്ന കാർ തൂണേരി വേറ്റുമ്മൽ ജങ്ഷനിൽ ബസ് സ്റ്റോപ്പിന് സമീപം പൊലീസ് നടതിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു.