സ്കൂളുകളിൽ ഇനി ബ്രേക്ക്‌ഫാസ്റ്റും: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കുമെന്നും മന്ത്രി എൻ.ഷംസുദ്ദീൻ

സ്കൂളുകളിൽ ഇനി ബ്രേക്ക്‌ഫാസ്റ്റും: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കുമെന്നും മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു വരെ നൽകാനും, ഉച്ചഭക്ഷണത്തോടൊപ്പം പ്രഭാതഭക്ഷണം കൂടി ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ.
വിഴിഞ്ഞം സ്പാർക്ക് പാസ്റ്ററൽ സെന്ററിൽ സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർമാരുടെയും പ്രോഗ്രാം ഓഫീസർമാരുടെയും സംസ്ഥാനതല ഓറിയന്റേഷൻ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പി എം പോഷൺ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ഹയർസെക്കൻഡറി തലത്തിലേക്ക് കൂടി ഇത് വിപുലീകരിക്കുന്നതിലൂടെ മുഴുവൻ സ്കൂൾ കുട്ടികൾക്കും പോഷകാഹാരം ഉറപ്പാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.


വിദ്യാർത്ഥികൾക്ക് ഇനി ഇരട്ടി മധുരം

സ്‌കൂളുകളിൽ ഇനി പ്രഭാതഭക്ഷണവും (Breakfast) കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാൻ പ്രഭാതഭക്ഷണ പദ്ധതി ആരംഭിക്കുന്നു. ഉച്ചഭക്ഷണം പ്ലസ് ടു വരെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു (Plus Two) തലം വരെ വ്യാപിപ്പിക്കുന്നു.

ലക്ഷ്യങ്ങൾ

കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കൽ
പഠനത്തിൽ കൂടുതൽ ശ്രദ്ധയും ഏകാഗ്രതയും
ഡ്രോപ്പ് ഔട്ട് നിരക്ക് പൂർണ്ണമായും കുറയ്ക്കൽ