അപകടഭീഷണിയായ മരങ്ങൾ മുറിച്ചു നീക്കി

അപകടഭീഷണിയായ മരങ്ങൾ മുറിച്ചു നീക്കി

മണ്ടപറമ്പത്ത് കോളനിയിലെ കണ്ണാട്ടന്റെയും പൊന്നമ്മയുടെയും വീടിന് മുകളിലേക്ക് ചാഞ്ഞുനിന്നിരുന്ന മരങ്ങൾ മുറിച്ചുമാറ്റി. ഏത് സമയത്തും വീഴാവുന്ന നിലയിലായിരുന്ന മരങ്ങൾ കുടുംബത്തിന് ഭീഷണിയായിരുന്നു.
ഇതു സംബന്ധിച്ച് എം.എൽ.എയ്ക്ക് നൽകിയ പരാതിയെ തുടർന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിച്ചത്. പ്രദേശത്തെ അപകടാവസ്ഥയിലുള്ള വീടുകളും മരങ്ങളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ തുടരുമെന്നും
മണ്ടപറമ്പിലേക്കുള്ള രണ്ട് പ്രവേശന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.