വാഹന ഗതാഗതം നിരോധിച്ചു
വടക്കെ പൊയിലൂർ കുഴിക്കൽ സെൻട്രൽ പൊയിലൂർ റോഡ് അഭിവൃദ്ധി പ്രവൃത്തിയുടെ ഭാഗമായുള്ള പ്രവൃത്തികൾ നടക്കുന്നതിനാൽ, ചമതക്കാട് മുതൽ സെൻട്രൽ പൊയിലൂർ വരെയുള്ള റോഡിലെ വാഹന ഗതാഗതം സപ്തംബർ 9 മുതൽ 30 ദിവസത്തേയ്ക് പൂർണമായും നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ കേളുമുക്ക്-കായംകുളം- നെല്ലിത്തറ-പൊയിലൂർ റോഡ് വഴിയും, ചെറിയ വാഹനങ്ങൾ ചമതക്കാട്- മടവൻ പറമ്പ് -പുല്ലായിത്തോട് റോഡ് വഴിയും, മറ്റ് അനുയോജ്യമായ വഴികളും ഉപയോഗിക്കേണ്ടതാണ്.