*കെ. ചന്ദ്രൻ മാതൃക പൊതുപ്രവർത്തകൻ : കെ ശശിധരൻ മാസ്റ്റർ*
ഒളവിലം: ചൊക്ലി, ഒളവിലം മേഖലകളിലും പരിസര പ്രദേശങ്ങളിലും തൻ്റെ പ്രവർത്തന ശൈലി കൊണ്ട് ജനമനസ്സുകളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച കെ ചന്ദ്രൻ്റെ 5-ാം ചരമ വാർഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഒളവിലം ദേശത്തെ കുനിയിൽ വീട്ടിൽ നടന്ന പുഷ്പാർച്ചനയിലും തുടർന്ന് നടന്ന സ്മൃതി സമ്മേളനവും കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോടിയേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് അരുൺ സി ജി അധ്യക്ഷത വഹിച്ചു. ഒളവിലം മണ്ഡലം പ്രസിഡണ്ട്, എംപി പ്രമോദൻ, ചൊക്ലി മണ്ഡലം പ്രസിഡണ്ട് എം ഉദയൻ, ന്യൂമാഹി മണ്ഡലം പ്രസിഡണ്ട് അനീഷ് ബാബു വി.കെ , ബ്ലോക്ക് ജനറൽ സിക്രട്ടറിമാരായ സാജിത്ത് പെരിങ്ങാടി, വി.കെ. രാജേന്ദ്രൻ , പി ഭരതൻ, ന്യൂമാഹി പഞ്ചായത്ത് മെമ്പർ എ.സി. രേഷ്‌മ, പി. ഷംസുദീൻ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കൻമാരായ അക്ഷയ് വി വി , ഗിജേഷ് ടി.കെ , ആദിഷ് കെ , മഹിള കോൺഗ്രസ് നേതാവ് ഷീബ കെ പി തുടങ്ങിയവർ നേതൃത്വം നൽകി