മാഹി പോളിടെക്കനിക്ക്: ശമ്പള കുടിശ്ശികയും പ്രവർത്തി ഉത്തരവും നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാർ ഏകദിനസമരം നടത്തി

മാഹി പോളിടെക്കനിക്ക്: ശമ്പള കുടിശ്ശികയും പ്രവർത്തി ഉത്തരവും നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാർ ഏകദിനസമരം നടത്തി

മാഹി ഇന്ദിരാഗാന്ധി പോളി ടെക്കനിക്ക് കോളേജിലെ ജീവനക്കാരുടെ ശമ്പളം മാസങ്ങളായി മുടങ്ങിയതിനാലും ഔദ്യോഗികമായി പ്രവർത്തി ഉത്തരവ് ലഭിക്കാത്തതിനുമെതിരെ കോളേജിലെ അധ്യാപക - അനധ്യാപക ജീവനക്കാർ ഏകദിന സമരം നടത്തി. അർഹമായ ശമ്പള കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, എട്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ശമ്പള വർധനവ് നടപ്പാക്കുക, ജീവനക്കാർക്ക് അടിയന്തരമായി വർക്ക് ഓർഡർ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജീവനക്കാരുടെ സേവനസുരക്ഷയും സാമ്പത്തിക അവകാശങ്ങളും ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ മാഹി എം.എൽ.എ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ എന്നിവർക്ക് നിവേദനവും നൽകി. പ്രശ്നപരിഹാരത്തിന് ഉടൻ നടപടിയുണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകി.