മാങ്ങോട്ടും കാവിൽ കാർത്തിക വിളക്ക് നാളെ

ന്യൂമാഹി: ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തിക വിളക്ക് സെപ്റ്റംബർ 3ന് (വ്യാഴാഴ്ച) നടക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അഖണ്ഡനാമജപം നടക്കും.
വൈകിട്ട് 6.15ന് ദീപാരാധനയും നെയ്‌വിളക്ക് സമർപ്പണവും നടക്കും. തുടർന്ന് ഭജന, പൂമൂടൽ, അത്താഴപൂജ എന്നിവയും ഉണ്ടായിരിക്കും. കാർത്തിക വിളക്ക് മഹോത്സവത്തിൽ മുഴുവൻ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.