ഓണാഘോഷം നടത്തി
ഒളവിലം - ഒളവിലം സഫ്ദർ ഹാശ്മി വായനശാലയുടെയും പു ക സ ഒളവിലം യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ അനൂപ് ഉദ്ഘാടനം നിർവഹിച്ചു. വൈ ചിത്രന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പുരുഷു കോട്ടേമ്മൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രജീഷ് പ്രവദ സ്വാഗതവും പി സാജു നന്ദിയും പറഞ്ഞു. ഐസർ യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. ആതിര പ്രിൻസിനെയും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നൈതിക അഭിജിത്തിനെയും വാർഷികാഘോഷത്തിൽ നൃത്തം അവതരിപ്പിച്ച കളരിയുള്ളതിൽ അങ്കണവാടിയിലെ കുട്ടികളെയും പരിപാടിയിൽ അനുമോദിച്ചു. വനിതാ വേദിയുടെ നേതൃത്വത്തിൽ കൈകൊട്ടി കളിയും, ഞാനൊരു പാട്ടു പാടാം. ഗായക സംഘത്തിന്റെ ഗാനമേളയും , ഓണക്കളികളും,പായസ വിതരണവും നടന്നു.