സ്‌കൂൾതല ലഹരി വിരുദ്ധ സഭ ഉത്ഘാടനവും ബോധവൽക്കരണ ക്ലാസ്സും നടത്തി .

സ്‌കൂൾതല ലഹരി വിരുദ്ധ സഭ ഉത്ഘാടനവും ബോധവൽക്കരണ ക്ലാസ്സും നടത്തി .

ചൊക്ലി : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം രാമവിലാസം എൻ സി  സി യൂണിറ്റിന്റെ  നേതൃത്വത്തിൽ ലഹരി വിരുദ്ധ സഭയുടെ സ്‌കൂൾതല ഉത്ഘാടനം ദേശീയ അധ്യാപക അവാർഡ് ജേതാവ് സി .വി .രാജൻ പെരിങ്ങാടി നിർവഹിച്ചു . ലഹരി സമൂഹത്തിന്റെ സമസ്ത മേഖലകളിലും പിടിമുറുക്കുമ്പോൾ വിദ്യാർത്ഥികൾ ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപെട്ടു .

സ്‌കൂൾ ഹെഡ് മിസ്ട്രസ് എൻ സ്മിത അധ്യക്ഷയായ ചടങ്ങിൽ അസോസിയേറ്റ് എൻ സി  സി ഓഫീസർ ടി .പി  .രാവിദ്ദ് സ്കൗട്ട് മാസ്റ്റർമാരായ കെ .അനിൽ കുമാർ .അജേഷ് .കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .പരിപാടിയിൽ  നൂറോളം എൻ സി സി കേഡറ്റുകൾ പങ്കെടുത്തു .