*ടി കെ ഡി ലാളിത്യത്തിൻ്റെ എഴുത്തുകാരൻ* കെ.കെ. മാരാർ

*ടി കെ ഡി ലാളിത്യത്തിൻ്റെ എഴുത്തുകാരൻ*   കെ.കെ. മാരാർ

തലശേരി :

ടി കെ ഡി മുഴപ്പിലങ്ങാട് ലാളിത്യത്തിന്റെ എഴുത്തുകാരൻ ആയിരുന്നെന്നും അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരവ് അദ്ദേഹം എഴുതിയ നൂറോളം പുസ്തകങ്ങൾ ഓരോരുത്തരും വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണെന്നും കെ.കെ മാരാർ ഉദ്ബോധിപ്പിച്ചു . തലശ്ശേരിയിൽ ജവഹർ കൾച്ചറൽ ഫോറം സംഘടിപ്പിച്ച ടി കെ ഡി മുഴപ്പിലങ്ങാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു കെ.കെ മാരാർ .

ജവഹർ കൾച്ചറൽ ഫോറം ചെയർമാൻ കെ.ശിവദാസൻ അദ്ധ്യക്ഷനായ അനുസ്മരണ യോഗത്തിൽ

എം. യതീന്ദ്രൻ മാസ്റ്റർ , പൊന്ന്യം ചന്ദ്രൻ ,

 ടി.പി. ആർ നാഥ്, പ്രൊഫ. എ.പി സുബൈർ, 

സ്വാമി പ്രേമാനന്ദ , സി.പി. ഹരീന്ദ്രൻ , അനില തലശ്ശേരി ,

രാജേന്ദ്രൻ തായാട്ട് , പ്രൊഫ. ദാസൻ പുത്തലത്ത് , ഷീബാ ലിയോൺ, സുരേഷ് കൂത്തുപറമ്പ് , .കബീർ ഇബ്രാഹിം , 

എ എൻ ശോഭന എന്നിവർ പ്രസംഗിച്ചു .

ഉസ്മാൻ പി.വടക്കുമ്പാട് സ്വാഗതവും ശശികുമാർ കല്ലിടുംബിൽ നന്ദിയും പറഞ്ഞു