*ഗുരുമന്ദിരം: രജത ജൂബിലിയാഘോഷവും ഗുരു ജയന്തിയും ആഘോഷിച്ചു*

*ഗുരുമന്ദിരം: രജത ജൂബിലിയാഘോഷവും ഗുരു ജയന്തിയും ആഘോഷിച്ചു*

ഇടയിൽ പീടിക ശ്രീനാരായണ ആദർശ പരിപാലന സംഘത്തിന്റെ നേതൃത്വത്തിൽ ഗുരുമന്ദിരത്തിൻ്റെ രജത ജൂബിലി ആഘോഷവും ശ്രീനാരായണ ഗുരു ജയന്തി ആഘോഷവും നടത്തി. ആഘോഷപരിപാടി ഗുരുധർമ്മ പ്രചരണ സഭ മാതൃസമിതി വൈസ് പ്രസിഡൻ്റ് വസന്ത കുമാരി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.എം.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.ശ്രീനിവാസൻ, പി.വി.സഞ്ജീവ്, ടി.പി.വിനോദൻ, വാസു എന്നിവർ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും വിവിധ മത്സരങ്ങളിൽ വിജയികളായവരെയും ഉപഹാരം നൽകി അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും മൈത്രി പിങ്ക് ഡാൻസ് ഗ്രൂപ്പ് അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങളും അരങ്ങേറി. ഗുരുജയന്തി ദിനത്തിൽ ഗുരുപൂജയും സമൂഹ സദ്യയും നൽകി. പള്ളൂർ ഗവ.കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു. സോൾ ഓഫ് മ്യൂസിക്കിന്റെ ഗാനമേളയും നടന്നു.