*മയ്യഴിക്ക് പുതിയ പി ആർ ടി സി ബസ്സുകൾ അനുവദിക്കണം*

*മയ്യഴിക്ക് പുതിയ പി ആർ ടി സി ബസ്സുകൾ അനുവദിക്കണം*

മയ്യഴി: മാഹിയുടെ വിവിധ സ്ഥലങ്ങളിലും സമീപ പ്രദേശമായ തലശ്ശേരിയിലും സർവ്വീസ് നടത്തിവരുന്ന പി ആർ ടി സി ബസ്സുകൾ കാലപ്പഴക്കത്താൽ കൂടുതൽ പുക (കാർബൺ മോണോസൈഡ്‌)പുറത്തു വരുന്നതു കൊണ്ട് തന്നെ പിറകിലോടുന്ന വാഹന യത്രികർക്കും മറ്റും ഏറെ പ്രയാസം നേരിടുന്നു കൂടാതെ പല ദിവസങ്ങളിലും സർവ്വീസ് മുടക്കി വർക്ക് ഷോപ്പുകളിൽ പോകുന്ന അവസ്ഥയുമുണ്ട് ഇത് ജോലി ആവശ്യത്തിനും മറ്റും പല സ്ഥലങ്ങളിൽ എത്തേണ്ടവർക്ക് ബസ്സ് കാത്തിരിപ്പ് മാത്രമായി മാറുകയാണ് പുതുശ്ശേരി മുൻ സർക്കാർ മാഹിക്ക് പുതിയ നാല് ഇ ബസ്സുകൾ അനുവദിച്ചു എന്ന് മാഹി പി ആർ ടി സി ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞു എന്നാൽ മാഹിക്ക് ചാർജ്ജിങ്ങ് സ്റ്റേഷൻ ഇല്ലാത്തതു കൊണ്ട് തന്നെ പകരമായി ലൈലന്റ് കട്ട് ചെയ്സ് മിനി ഡീസൽബസ്സുകൾ അനുവദിച്ച്പി ആർ ടി സി സർവ്വീസ് നടത്തുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാൻ ആവശ്യമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് യാത്രികരുടെ ആവശ്യം.