ശ്രീനാരായണഗുരു സേവാസമിതി,മഞ്ചക്കൽ മാഹി ജയന്തി ദിനാഘോഷം തുടങ്ങി.
മാഹി: ശ്രീനാരായണ ഗുരുദേവരുടെ പാദസ്പർശത്താൽ ധന്യമായ മഞ്ചക്കൽ ദേശത്തെ ശ്രീനാരായണഗുരു സേവാസമിതിയിൽഗുരുജയന്തി ആഘോഷങ്ങൾ ആരംഭിച്ചു.ഇന്ന് അവിട്ടം നാൾ സായംസന്ധ്യയിൽ ഗുരുപൂജ ,ദീപാരാധന
,ദീപാലങ്കാരം, പായസ ദാനം എന്നിവ നടക്കും. നാളെ ചതയദിനത്തിന് കാലത്ത് 8:00 മണിക്ക് ഗുരു പൂജ, വൈകുന്നേരം ദീപാരാധന, ദീപാലങ്കാരം എന്നിവയും നടക്കുമെന്ന് ശ്രീനാരായണ ഗുരു സേവാ സമിതി പ്രസിഡൻ്റ് ഉത്തമരാജ് മാഹി, ജനറൽ സെക്രട്ടറി ടി.കെ. രമേശൻ , ട്രഷറർ കെ.പി. അജയകുമാർ എന്നിവർ അറിയിച്ചു.