പ്രശസ്ത എഴുത്തുകാരൻ ടി കെ.ഡി മുഴപ്പിലങ്ങാട് വിടവാങ്ങി

പ്രശസ്ത എഴുത്തുകാരൻ ടി കെ.ഡി മുഴപ്പിലങ്ങാട് വിടവാങ്ങി

തലശ്ശേരി : വാഹനപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രശസ്‌ത
 സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് ( ടി. കെ ദാമോദരൻ - 80) നിര്യാതനായി. 
ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം.
നോവൽ, കഥ, കവിത, ബാലസാഹിത്യം, നാടകം  തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ടി. കെ.ദാമോദരൻ എന്ന 
ടി. കെ. ഡി. മുഴപ്പിലങ്ങാട്.
കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റ്യൂട്ട് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 
കടൽ കാക്ക പെരുന്തച്ചൻ, ഒരു വിലക്ക് എന്നീ ചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ച അദ്ദേഹം ആകാശവാണിക്കും  ദൂരദർശനും  വേണ്ടി നിരവധി രചനകൾ നിർവഹിച്ചിട്ടുണ്ട്.
ഒരാഴ്ചമുമ്പ് മുഴപ്പിലങ്ങാട് വെച്ച് റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ മുഴപ്പിലങ്ങാട്ടെ  വീട്ടിലെത്തിക്കും.

ഭാര്യ : ടി.പി ഉഷ, മക്കൾ: ശ്രീജിത് പ്രസാദ്, ശ്രീസംഗീത ജഗദീശൻ, ശ്രീഷിത ശൈലേഷ്