* നിടുമ്പ്രം മഹാദേവ ക്ഷേത്രം: പത്ത് അവതാരങ്ങളുടെ പുഷ്പ ചിത്രം വരച്ച് ജയപ്രകാശ് ശ്രദ്ധേയനായി*

* നിടുമ്പ്രം മഹാദേവ ക്ഷേത്രം: പത്ത് അവതാരങ്ങളുടെ പുഷ്പ ചിത്രം വരച്ച് ജയപ്രകാശ് ശ്രദ്ധേയനായി*

ഓണാഘോഷത്തിന്റെ ഭാഗമായി നിടുമ്പ്രം ശ്രീമഹാദേവ - മഹാവിഷ്ണു ക്ഷേത്ര തിരുസന്നിധിയിൽ പത്ത് അവതാരങ്ങളുടെ ചിത്രങ്ങൾ പുഷ്പം കൊണ്ട് വരച്ച് 67 കാരനായ നിടുമ്പ്രം ശിവപ്രഭയിൽ കെ.ജയപ്രകാശ് ശ്രദ്ധേയനായി. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നീ പത്ത് രൂപങ്ങൾക്ക് പുറമെ തിരുവോണ ദിനത്തിൽ ഗുരുവായൂരപ്പൻ്റെ പൂർണ്ണമായ രൂപവും പുഷ്പങ്ങൾ കൊണ്ട് ഒറ്റയ്ക്ക് വരച്ചാണ് ജയപ്രകാശ് ക്ഷേത്രസന്നിധി ധന്യമാക്കിയത്. ഭഗവാന്റെ പൂഷ്പരൂപം കാണാൻ ക്ഷേത്രാങ്കണത്തിൽ ഭക്തജനങ്ങളുടെ തീരക്കായിരുന്നു. ജയപ്രകാശിനെ ക്ഷേത്രം തിരുമേനി ധനജ്ഞയൻ നമ്പൂതിരി അനുമോദിച്ചു.