*മാഹി സി.ഇ.ഭരതൻ ഗവ.സ്കൂൾ: ഓണാഘോഷം വേറിട്ട കാഴ്ച്‌ചയായി*

*മാഹി സി.ഇ.ഭരതൻ ഗവ.സ്കൂൾ: ഓണാഘോഷം വേറിട്ട കാഴ്ച്‌ചയായി*

മാഹി സി.ഇ.ഭരതൻ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഓണാഘോഷ പരിപാടിയിൽ, കുട്ടികളോടൊപ്പമിരുന്ന് ഓണസ്സദ്യ ഉണ്ണാനും കലാപരിപാടികൾ ആസ്വദിക്കാനും സ്‌കൂളിന് സമീപത്തു സ്ഥിതി ചെയ്യുന്ന വൃദ്ധ സദനത്തിലെ അമ്മമാർ അതിഥികളായെത്തിയത്

ഒരു വേറിട്ട കാഴ്ചയായിമാറി. അമ്മമാരെ കുട്ടികൾ ഓണക്കോടി നൽകി ആദരിച്ചു. പൂക്കള മത്സരം, കൈകൊട്ടിക്കളി, സംഘനൃത്തം, ഓണപ്പാട്ട്, ഉപകരണസംഗീതം, വടം വലി തുടങ്ങിയ പരിപാടികൾ നടത്തി. ചടങ്ങിൽ വൈസ് പ്രിൻസിപ്പലും വിദ്യാഭ്യാസ മേലദ്ധ്യക്ഷയുമായ എം.എം.തനൂജ, കമ്മ്യൂണിറ്റി കോളേജ് ഇൻ ചാർജ് ഡോ:രാജേഷ്, മുൻ അധ്യാപകൻ എ.സി.എച്ച്. അഷ്റഫ്, ഷമീജ് കെ സംസാരിച്ചു. സജിത ടി.വി, ഷീജ.കെ, ഷഹീർ.പി, രഞ്ജിനി കൃഷ്‌ണൻ, ദീപ്‌തി കുന്നത്ത്, ജോൽസ്.പി, ബീന.എൻ എന്നിവർ നേതൃത്വം നൽകി.