നിറവോണം: എക്സൽ സ്കൂളിൽ ഓണം ആഘോഷിച്ചു

നിറവോണം: എക്സൽ സ്കൂളിൽ ഓണം ആഘോഷിച്ചു

എക്സൽ പബ്ലിക് സ്കൂളിൽ ഓണാഘോഷ പരിപാടിയായ നിറവോണം വിപുലമായി ആഘോഷിച്ചു. മഹാബലിയും വാമനനും പുലിക്കളിയും ആഘോഷത്തിന് പകിട്ടേകി. ഓണത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ അങ്കണം ഓണപ്പൂക്കളുടെയും പാട്ടുകളുടെയും കളികളുടെയും നിറവിൽ ഉത്സവാന്തരീക്ഷമായി മാറി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പങ്കാളിത്തം ഓണാഘോഷത്തെ അവിസ്മരണീയമാക്കി.
സ്വാദിഷ്ടമായ ഓണസദ്യയും ഉണ്ടായിരുന്നു.