ഓണാഘോഷവും അധ്യാപക കലോത്സവവും സംഘടിപ്പിച്ചു

ഓണാഘോഷവും അധ്യാപക കലോത്സവവും സംഘടിപ്പിച്ചു

ചൊക്ലി: KSTA ചൊക്ലി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപക കലോത്സവവും, ഓണാഘോഷവും സംഘടിപ്പിച്ചു.KSTA സംസ്ഥാന കമ്മിറ്റി അംഗം കെ.രഞ്ജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് സി.സി നിഷാനന്ദ്, ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ.സന്ദീപ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.ഷീന, കെ.പി.രഞ്ജിത്ത് എന്നിവർ | സംസാരിച്ചു.ഉപജില്ല സെക്രട്ടറി ബി.സുജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാവേദി കൺവീനർ ഗോകുൽ സ്വാഗതം പറഞ്ഞു. ഉപജില്ല ട്രഷറർ അനൂപ് കുമാർ നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.വടംവലി മത്സരം ഉൾപ്പെടെയുള്ള വിവിധ മത്സരങ്ങൾ നടത്തി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.