*മാധ്യമസൗഹൃദത്തിന്റെ നിറപ്പകിട്ടിൽ മാഹി പ്രസ് ക്ലബ് ഓണാഘോഷം*

*മാധ്യമസൗഹൃദത്തിന്റെ നിറപ്പകിട്ടിൽ മാഹി പ്രസ് ക്ലബ് ഓണാഘോഷം*

മാഹി: മാധ്യമസൗഹൃദത്തിന്റെ നിറപ്പകിട്ടിൽ മാഹി പ്രസ് ക്ലബ് ഓണാഘോഷം സമുചിതമായി സംഘടിപ്പിച്ചു. മാഹി പ്രസ് ക്ലബ് പ്രസിഡന്റ് കെ.വി. ഹരീന്ദ്രന്റെ അധ്യക്ഷതയിൽ മാഹി സി.എച്ച്. സെന്റർ പ്രസിഡന്റ് എ.വി. യൂസഫ് ഉദ്ഘാടനം ചെയ്തു.

ചാലക്കര പുരുഷു ഓണദിന സന്ദേശം നൽകി. എൻ.വി. അജയകുമാർ ആശംസകൾ നേർന്ന് സംസാരിച്ചു. സെക്രട്ടറി സജീവൻ സ്വാഗതവും ജയന്ത് ജെ.സി. നന്ദിയും പറഞ്ഞു. മറ്റ് മാധ്യമ പ്രവർത്തകരും ചടങ്ങിന് നേതൃത്വം നൽകി.

ചടങ്ങിൽ ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും ഓണക്കളികളും അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. മാധ്യമ പ്രവർത്തകർ ഒത്തുചേർന്ന് സൗഹൃദം പങ്കുവെച്ചാണ് ഓണാഘോഷം സമാപിച്ചത്.