മാഹി പൊലീസ് ഹോംഗാർഡ് പി.പി. ജിനോഷിന് ബോഡി ബിൽഡിങ്ങിൽ നേട്ടം

മാഹി പൊലീസ് ഹോംഗാർഡ് പി.പി. ജിനോഷിന് ബോഡി ബിൽഡിങ്ങിൽ നേട്ടം

മാഹി: തൃശൂരിൽ നടന്ന അഖില കേരള ബോഡി ബിൽഡിങ് മത്സരത്തിൽ മാഹി പൊലീസിലെ ഹോംഗാർഡ് പി.പി. ജിനോഷിന് മികച്ച നേട്ടം. ബോഡി ബിൽഡിങ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും ക്ലാസിക് ഫിസിക് വിഭാഗത്തിൽ നാലാം സ്ഥാനവും ജിനോഷ് കരസ്ഥമാക്കി.
മാഹി പൊലീസിലെ ഹോംഗാർഡായി സേവനമനുഷ്ഠിക്കുന്ന ജിനോഷിന്റെ കായികരംഗത്തെ നേട്ടത്തിന് സഹപ്രവർത്തകരും സുഹൃത്തുക്കളും അഭിനന്ദനം അറിയിച്ചു.