ചിങ്ങപ്പുലരിയിൽ ഭക്തിസാന്ദ്രമായി കാഞ്ഞിരമുള്ളപറമ്പ് ക്ഷേത്രം; കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടവും നടന്നു
ന്യൂമാഹി: പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ചിങ്ങമാസാചരണത്തിന് തുടക്കമായി. ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 17 വരെ ഒരു മാസം നീളുന്ന ചിങ്ങമാസാചരണത്തിന്റെ ഭാഗമായി ദിവസവും രാവിലെ 6 മുതൽ 6.30 വരെ ക്ഷേത്രത്തിൽ കൃഷ്ണപ്പാട്ട് പാരായണം നടക്കും.
രേണുക വിനയനും ഷാജീഷ് സി.ടി.കെ.യും പാരായണത്തിന് നേതൃത്വം നൽകും.
ചിങ്ങമാസാത്തിൽ ക്ഷേത്രത്തിൽ ഭക്തന്റെ വഴിപാടായി കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടവും നടന്നു. ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ