കോഴിക്കോട് ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള “തദ്ദേശ പൂക്കള ”മത്സരത്തിന് അരങ്ങൊരുങ്ങി, പ്രൊമോഷൻ തീം ബാനർ പ്രകാശനം ചെയ്തു :-
കോഴിക്കോട് ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വേണ്ടി
DTPC നടത്തുന്ന തദ്ദേശ പൂക്കളം മത്സര പരിപാടിയുടെ
പ്രമോഷൻ തീം ബാനർ
കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ
മാളവിക ജി നായർ പ്രകാശനം ചെയ്യുന്നു
കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്കു വേണ്ടി ജില്ലാ ഭരണകൂടത്തിന്റെയും DTPC യുടെയും നേതൃത്വത്തിലുള്ള തദ്ദേശ പൂക്കള മത്സരം വിജയിപ്പിക്കുന്നതിന് ജില്ലാ തലത്തിൽ ടീം ലീഡർമാരുടെ യോഗം കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. നിയോജക മണ്ഡലാടിസ്ഥാനത്തിൽ നടക്കുന്ന പൂക്കള മത്സരത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന തദ്ദേശ സ്ഥാപനങ്ങളെയാണ് ജില്ലാ തലത്തിലെ മത്സരത്തിലേക്ക് തിരഞ്ഞെടുക്കുക. ജില്ലതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ പൂക്കളം DTPC ചുമതലപ്പെടുത്തുന്ന ജഡ്ജസുമാർ നേരിട്ട് പരിശോധന നടത്തുന്നതാണ്. ഓഗസ്റ്റ് 22-ാം തിയ്യതി രാവിലെ 9 മണി മുതൽ 12 മണി വരെയാണ് മത്സരം നടക്കുക. ജില്ലാ തലത്തിൽ ഏറ്റവും മികച്ച പൂക്കളത്തിന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 50,000/- രൂപയും മൂന്നാം സ്ഥാനത്തിന് 25,000/- രൂപയുമാണ് സമ്മാനമായി ലഭിക്കുക. തദ്ദേശ സ്ഥാപനങ്ങളിലെ ടീം ലീഡർമാരുടെ യോഗം അസിസ്റ്റന്റ് കളക്ടർ മാളവിക. ജി. നായർ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എൻ കെ ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. DTPC പൂക്കള മത്സരം സംഘടാക സമിതി ചെയർമാൻ യു വി. ദിനേശ് മണി പൂക്കള മത്സരത്തിന്റെ നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. തദ്ദേശ പൂക്കള മത്സരത്തിൽ പ്രദർശിപ്പിക്കേണ്ട തീം ബാനർ യോഗത്തിൽ വെച്ച് അസിസ്റ്റന്റ് കളക്ടർ പ്രകാശനം ചെയ്തു. മതസൌഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും മതേതരത്വം നിലനിർത്തുന്നതിനും ലഹരിക്കെതിരെയുമാണ് തദ്ദേശ പൂക്കള മത്സരം സംഘടിപ്പിക്കുന്നത്. DTPC പ്രതിനിധി നിഖിൽ, പരിപാടിയിൽ അസിസ്റ്റന്റ് ഡയറക്ടർ അനിൽകുമാർ നൊച്ചിയിൽ സ്വാഗതവും തദ്ദേശ സ്വയം ഭരണ വകുപ്പ് കോഴിക്കോട് വനിത എമ്പവർമെന്റ് ഓഫീസർ രജിത. കെ നന്ദിയും പറഞ്ഞു.