*മാഹി ഗവ. ഐ.ടി.ഐ: സ്പോട്ട് അഡ്മിഷൻ നാളെ*
മാഹി രാജീവ് ഗാന്ധി ഗവ: ഐ.ടി.ഐയിൽ 2026-2028 വർഷത്തിലെ ദ്വിവത്സര കോഴ്സുകളായ റെഫിജറേഷൻ & എയർകണ്ടീഷണിംഗ് ടെക്നീഷ്യൻ, ഫിറ്റർ എന്നീ ട്രെയ്‌ഡുകളിലേക്കുള്ള എതാനും സീറ്റുകളിൽ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ വഴി നാളെ (21/08/26) 3 മണി വരെ ഓഫീസിൽ നേരിട്ട് വന്നാൽ അഡ്‌മിഷൻ നൽകുന്നതാണ്. എസ്.എസ്.എൽ.സി പാസായവരും മാഹിയിൽ സ്ഥിര താമസമുള്ളവരോ അല്ലെങ്കിൽ കേരളത്തിൽ താമസിക്കുന്നതോ ആയ വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റ്, ഫീസ്, രക്ഷിതാക്കൾ (അച്ഛൻ അല്ലെങ്കിൽ അമ്മ) സമേതം വരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറി 9495744339 ബന്ധപ്പെടാവുന്നതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.