*പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു*

*പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു*

കരിയാട് :

പെരിങ്ങത്തൂർ വില്ലേജ് ഓഫീസിനു മുന്നിൽ പെൻഷൻ ഗുണഭോക്താക്കളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു . പെൻഷൻ സംവിധാനം വീടുകളിൽ എത്തിക്കാവശ്യമായ നടപടി യു.ഡി.എഫ് സർക്കാർ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത് . പ്രതിഷേധ കൂട്ടായ്മ പാനൂർ ഏരിയ കർഷക തൊഴിലാളി യൂണിയൻ സിക്രട്ടറി കെ.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു . ആർ.പി രമേഷ് കുമാർ അധ്യക്ഷത വഹിച്ചു . എം . മനോജ് സ്വാഗതം പറഞ്ഞു . കെ.പി . ചന്ദ്രൻ , വി.കെ . ശശീന്ദ്രൻ , കോടൂർ ബാലൻ എന്നിവർ സംസാരിച്ചു .