കർഷക കോൺഗ്രസ്സ് കർഷകദിനാചരണം നടത്തി

കർഷക കോൺഗ്രസ്സ് കർഷകദിനാചരണം നടത്തി

തലശ്ശേരി :
തലശ്ശേരി നിയോജക മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക ദിനം ( ചിങ്ങം 1 ) ആചരിച്ചു.
നിയോജക മണ്ഡലം പ്രസിഡണ്ടു പി.യു. സുകുമാരൻ്റെ അദ്ധ്യക്ഷതയിൽ
ഡി.സി.സി. ജനറൽ സെക്രട്ടറി രാജീവ് പാനുണ്ട കർഷക ദിനാചരണം ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ്സ് ജില്ല ജനറൽ സെകട്ടറി എം.വി.സതീശൻ, ഡി സി സി. മെമ്പർ കെ.ശിവദാസൻ . പി.ഇമ്രാൻ. തുടങ്ങിയവർ പ്രസംഗിച്ചു.
മോഹൻദാസ് മുഴിക്കര , പ്രസീത വി.കെ എന്നീ കർഷകരെ പൊന്നാടയും ഉപഹാരവും നൽകി ഡി.സി സി. ജനറൽ സെക്രട്ടറി രാജീവ് പാനുണ്ട ആദരിച്ചു. 
തച്ചോളി അനിൽ സ്വാഗതവും പി.അശോക് കുമാർ നന്ദിയും പറഞ്ഞു .