*മാഹി വിശ്വകർമ്മ മഹാസഭ: എം.എൽ.എയ്ക്ക് നിവേദനം നൽകി*
മാഹി: അഖിലഭാരതിയ വിശ്വകർമ്മ മഹാസഭ മാഹി മേഖലയിലെ വിശ്വകർമ്മജരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വിശ്വകമ്മ സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് അഡ്വ.ടി.അശോക് കുമാർ എം.എൽ.എയ്ക്ക് നിവേദനം നൽകി. പ്രസിഡണ്ട് അങ്ങാടിപ്പുറത്ത് അശോകൻ, ഡി.കെ.പ്രവീൺ കുമാർ, കണ്ടിയിൽ മധു, ബിന്ദു മധു, രമ്യ സജീഷ്, നിഖില രാജേഷ് എന്നിവർ നേതൃത്വം നൽകി.