പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ജില്ലാ പ്രതിനിധി സമ്മേളനവും ആദര സമർപ്പണവും അനുസ്മരണവും

പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ജില്ലാ പ്രതിനിധി സമ്മേളനവും ആദര സമർപ്പണവും അനുസ്മരണവും

ന്യൂമാഹി : കേരള റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ(കെ.ആർ.എം.യു) ജില്ലാ പ്രതിനിധി സമ്മേളനംന്യൂമാഹി ഹിറാ സോഷ്യൽ സെൻ്ററിൽ നടന്നു. ജീവനാളം മാഹി കൂട്ടായ്മയുംകെ.ആർ.എം.യു മാഹി -തലശ്ശേരി മേഖലാ കമ്മിറ

ന്യൂമാഹി : കേരള റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ

(കെ.ആർ.എം.യു) ജില്ലാ പ്രതിനിധി സമ്മേളനം

ന്യൂമാഹി ഹിറാ സോഷ്യൽ സെൻ്ററിൽ നടന്നു. ജീവനാളം മാഹി കൂട്ടായ്മയും

കെ.ആർ.എം.യു മാഹി -തലശ്ശേരി മേഖലാ കമ്മിറ്റിയും ചേർന്നാണ് സമ്മേളനവും അനുബന്ധ പരിപാടികളും നടത്തിയത്.

പ്രസിഡൻ്റ് എൻ.വി. അജയകുമാർ പതാക ഉയർത്തി.

ഉദ്ഘാടനവും ആദര സമർപ്പണവും അഡ്വ.ടി. അശോക് കുമാർ എം.എൽ.എ നിർവ്വഹിച്ചു. 

കെ.ആർ.എം.യു. ജില്ലാ പ്രസിഡൻ്റ് വി. അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളിലെ പ്രതിഭകളും പുരസ്കാര ജേതാക്കളുമായ ചെമ്പ്ര ഗവ. എൽ.പി.സ്കൂൾ പ്രഥമാധ്യാപിക എ.വി.സിന്ധു,

(സ്വച്ഛ് ഏവം ഹരിത വിദ്യാലയ ദേശീയ പുരസ്കാരം)

മയ്യഴിയിലെ ഡോ.ഹസീന ഭാസ്കർ (കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ കാർഷിക ഗവേഷണത്തിനുള്ള എം.എസ്. സ്വാമിനാഥൻ അവാർഡ്),

പുന്നോലിലെ കെ.പി.ഹൈഫ നൗഫൽ (കേരള സംസ്ഥാന പ്രവേശന പരീക്ഷ (കീം) 11-ാം റാങ്ക്), വി.പി.അബ്ദുൾ റഹ്മാൻ.

(ചെയർമാൻ, പുതുച്ചേരി വഖഫ് ബോർഡ്), സെൻസായ് കെ.വിനോദ് കുമാർ

(സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യ പാറാലിലെ ചീഫ് ഇൻസ്ട്രക്ടറും ഡബ്ല്യൂ.കെ.എഫ് അക്രിഡിക്ട് കോച്ചും), പി.കെ.അബിഷ അനൂപ് (എ.സി.വി ന്യൂസിൻ്റെ ന്യൂസ്‌ റീഡറും റിപ്പോർട്ടറും ന്യൂസ്‌ കോർഡിനേറ്ററും), നിർമ്മൽ മയ്യഴി (സ്റ്റേഷൻ ഡയറക്ടർ, ജൻ വാണി എഫ്.എം.റേഡിയോ) എന്നിവരെ എം.എൽ.എ. ആദരിച്ചു. കെ.ആർ.എം.യു. സംസ്ഥാന പ്രസിഡൻ്റ് മനു ഭരത് മുഖ്യ ഭാഷണം നടത്തി.

മാധ്യമ പ്രവർത്തന രംഗത്തെ ആധുനിക പ്രവണതകളായ എ.ഐയും ചാറ്റ് ജി.പി.ടിയുമൊക്കെ മാധ്യമ പ്രവർത്തകർക്ക് മുമ്പിൽ വെല്ലുവിളികൾ ഉയർത്തിയതായി അദ്ദേഹം പറഞ്ഞു. ഇതിനെ മറികടന്ന് മുന്നേറാൻ മാധ്യമപ്രവർത്തകർക്ക് ആർജവമുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ എന്നിവർ മുഖ്യാതിഥിയായി.

സി. ദാസൻ (മനോരമ), വി.സുലൈമാൻ ഹാജി (ചന്ദ്രിക) എന്നിവരുടെ ഫോട്ടോകൾ വന്യ ജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി അനാവരണം ചെയ്തു. മയ്യഴിയുടെ ചരിത്രകാരൻ സി.എച്ച്.ഗംഗാധരൻ (മാതൃഭൂമി), സി.ദാസൻ, സുലൈമാൻ ഹാജി എന്നിവരെ അദ്ദേഹം അനുസ്മരിച്ചു.

അടൽജി സേവാട്രസ്റ്റ് പ്രസിഡൻ്റ് എ. ദിനേശൻ, സി.ഒ.എ മാഹി മേഖലാ സിക്രട്ടറി കെ.രഞ്ചിത്ത്,

എ.വി. സിന്ധു,

സെൻസായ് കെ.വിനോദ് കുമാർ, സി.എച്ച്.സെൻ്റർ, മാഹി പ്രസിഡൻ്റ് എ.വി.യൂസഫ്, മുൻ കൌൺസിലർ പള്ള്യൻ പ്രമോദ്, 

സംസ്ഥാന സമിതി അംഗം ഉസീബ് ഉമ്മലിൽ, മേഖലാ ഭാരവാഹികളായ എൻ.വി. അജയകുമാർ, കാർത്തു വിജയ്, പ്രശാന്ത് കരിയാട്, ആൻ്റണി റോമി, പി.കെ.സജീവ് എന്നിവർ പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനത്തിൽ

പ്രാദേശിക പത്രപ്രവർത്തകർക്ക് യൂണിയൻ്റെ പ്രസക്തി എന്ന വിഷയത്തിൽ

കെ.ആർഎം.യു സംസ്ഥാന പ്രസിഡൻ്റ് മനു ഭരത് ക്ലാസ് നയിച്ചു. വിഷൻ 2027

എന്ന വിഷയത്തിൽ സംസ്ഥാന ഫിനാൻസ് സെക്രട്ടറി രഗീഷ് രാജ ക്ലാസ് അവതരിപ്പിച്ചു. ഭാരവാഹികളായ സന്ദീപ് കണ്ണാടി പ്പറമ്പ്, ജെയിംസ് ഇടപ്പള്ളിൽ ചെറുപുഴ, ഉർമീസ് തൃക്കരിപ്പൂർ, റാസി പട്ടാമ്പി, വി.അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു.

ജില്ലാ ഭാരവാഹികൾ:

എൻ.വി.അജയകുമാർ മാഹി (പ്രസി), സി.കെ.രാഗേഷ് മാഹി, കാർത്തു വിജയ് മാഹി (വൈ. പ്രസി), കെ.പ്രശാന്ത് മാഹി (ജന. സെക്ര), വി.വി.ശ്രീജേഷ് കണ്ണൂർ, ഭിജേഷ് പേരാവൂർ (സെക്ര), നിർമ്മൽ മയ്യഴി (ഫിനാൻസ് സെക്രട്ടറി).