സൗജന്യ നേത്ര തിമിര രോഗ പരിശോധന ക്യാമ്പ് നടത്തി.
മാഹി..ഡോ: ചന്ദ്രകാന്ത് നേത്രാലയ .കോഴിക്കോടും, പള്ളൂർ കോയ്യോട്ട് തെരു ശ്രീവിനായക കലാക്ഷേത്രയും സംയുക്തമായി സൗജന്യ നേത്ര തിമിര രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിൽ കാലത്ത് 9 മണിക്ക് മാഹി എം എൽ എ. അഡ്വ: ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. നേത്ര രോഗ വിദഗ്ധൻ ഡോ. ചന്ദ്രകാന്ത് വിശിഷ്ട അതിഥിയായി.
കെ. തമ്പാൻ മാസ്റ്റർ, ആനന്ദ് കുമാർ പറമ്പത്ത് സംസാരിച്ചു പി.രതീഷ് കുമാർ സ്വാഗതരും, എം. പ്രവീൺനന്ദിയുംപറഞ്ഞു. സുനിൽകുമാർ മൂന്നങ്ങാടി , ബേബി മനോജ്, ജെസ് ന, നിഖില . ദാസൻ കാണി നേതൃത്വം നൽകി.
ചിത്രവിവരണം:അഡ്വ: ടി. അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.