സി.പി. ഗണേശൻറെ സപ്തതി ആഘോഷിച്ചു.
പള്ളൂർ:- സപ്തതി ആഘോഷിച്ചു. ബിജെപി മുൻ ജില്ലാ സെക്രട്ടറിയും സംഘത്തിൻറെ മുൻ ചൊക്ലി ഖണ്ഡ് കാര്യവാഹും ആയിരുന്ന ശ്രീ സി.പി. ഗണേശൻറെ സപ്തതി ആഘോഷിച്ചു. ഗ്രാമ സേവാ ചാരിറ്റബിൾ ട്രസ്റ്റ് -- ഇരട്ടപ്പിലാക്കൂൽ പള്ളൂരും കുടുംബങ്ങളും മറ്റ് മുൻകാല സഹപ്രവര്‍ത്തകരും പങ്കെടുത്തു. അദ്ദേഹത്തിൻറെ സംഘടനാ പ്രവര്‍ത്തനങ്ങൾ അനുസ്മരിച്ചു കൊണ്ട് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീ എ. ദമോദരൻ, മുൻ ഡെപ്യൂട്ടി കലക്ടർ ശ്രീ. രവീന്ദ്രനാഥ് ചേലേരി, ചാലക്കര പുരുഷു, ഡോക്ടർ ഭാസ്കരൻ കാരായി, ട്രസ്റ്റ് ഭാരവാഹികളായ പ്രമോദ് വി.പി., ഫൽഗുനൻ കെ.പി., എൻ.കെ. ഗണശൻ എന്നിവർ സംസാരിച്ചു.