സ്വാതന്ത്ര്യ ദിനാഘോഷം
ചൊക്ലി: 80-ാമത് സ്വാതന്ത്ര്യദിനാഘോഷം ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൾ പ്രശാന്തൻ തച്ചറത്ത് പതാക ഉയർത്തി. റിട്ട. ലെഫ്റ്റനന്റ് കേണൽ കെ പി പ്രഭാകരൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു കൊണ്ട് എൻ സി സി, സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിന പരേഡിന് സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് എൻ സ്മിത സ്വാഗതം പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡന്റ് കെ വിനീഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ. പ്രസീത് കുമാർ വിശിഷ്ടാതിഥിക്ക് ഉപഹാരം നൽകി. ഉപപ്രഥമാധ്യാപകൻ കെ.ഉദയകുമാർ, സ്റ്റാഫ് സെക്രട്ടറി എ രചീഷ്, ആർ. അജേഷ് എന്നിവർ സംസാരിച്ചു. എൻ.സി.സി വിദ്യാർത്ഥികളുടെ ദേശഭക്തിഗാനാലാപനവും നടന്നു. കുട്ടികൾക്ക് മധുരവിതരണവും നടത്തി.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രിൻസിപ്പാൾ പ്രശാന്തൻ തച്ചറത്ത് പതാക ഉയർത്തുന്നു