യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അറസ്റ്റ്

യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അറസ്റ്റ്

മാഹി:   ബേക്കറിയില്‍ സാധനങ്ങള്‍ വിതരണം ചെയ്യാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ജീവനക്കാരനായ മധ്യവയസ്‌കനെ പോലീസ് അറസ്റ്റു ചെയ്തു. മാഹി റെയില്‍വെ സ്‌റ്റേഷനു സമീപത്തെ മടമ്മല്‍ ഹൗസില്‍ എം. റഷീദ്(57) എന്നയാളെയാണ് മാഹി സി. ഐ പി. എ അനില്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പള്ളൂര്‍ എസ്. ഐ റീന മേരി ഡേവിഡ് അറസ്റ്റു ചെയ്തത്. റഷീദ് നിലവില്‍ പെരിങ്ങാടി അഞ്ചാംങ്കണ്ടി ഹൗസില്‍ വാടകയ്ക്കാണ് താമസം. ചാലക്കര പി. എം. ടി ഷെഡ്ഡിന് സമീപത്തെ ബേക്കറിയില്‍ സാധനങ്ങള്‍ വിതരണം ചെയ്യാനെത്തിയ യുവതിയെ ലൈംഗീകമായി ഉദ്രവിച്ചുവെന്നാണ് കേസ്. ഇരപത്തിനാല് കാരിയായ യുവതിയുടെപരാതിപ്രകാരമാണ്  കേസ്. 13 ന് വൈകിട്ട് 3  മണിയോടെയാണ് സംഭവം. മാഹി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു