കുനിയിൽ രാധാകൃഷ്ണനെ അനുമോദിച്ചു

കുനിയിൽ രാധാകൃഷ്ണനെ അനുമോദിച്ചു

മാഹി : ​ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ ജൂനിയർ അക്കൗണ്ട്സ് ഓഫീസറായി ചുമതലയേറ്റ കുനിയിൽ രാധാകൃഷ്ണനെ പുതുച്ചേരി സെൻട്രൽ ഫെഡറേഷൻ, കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ, ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ മാഹി, ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ എന്നീ സംഘടനകളുടെ ഭാരവാഹികൾ പൊന്നാട അണിയിച്ച് അനുമോദിച്ചു.
​രാജേന്ദ്ര കുമാർ പി.കെ, എൻ. മോഹനൻ, ശ്രീഷൻ, ആദർശ്.പി. സുകുമാരൻ, കെ.എം. പവിത്രൻ, രാജ് മോൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു