*വിശിഷ്ട സേവനത്തിന് അംഗീകാരം; മാഹി സ്വദേശി എ.എസ്.ഐ ഷമീർ കായക്കണ്ടിക്ക് രാജീവ് ഗാന്ധി മെറിറ്റോറിയസ് പോലീസ് മെഡൽ*

*വിശിഷ്ട സേവനത്തിന് അംഗീകാരം; മാഹി സ്വദേശി എ.എസ്.ഐ ഷമീർ കായക്കണ്ടിക്ക് രാജീവ് ഗാന്ധി മെറിറ്റോറിയസ് പോലീസ് മെഡൽ*

മാഹി: പുതുച്ചേരി പോലീസിലെ ആന്റി നാർക്കോട്ടിക് ടാസ്‌ക് ഫോഴ്‌സിൽ (ANTF) സ്തുത്യർഹമായ സേവനം കാഴ്ചവെച്ച മാഹി സ്വദേശി എ.എസ്.ഐ ഷമീർ കായക്കണ്ടിക്ക് 2026ലെ രാജീവ് ഗാന്ധി മെറിറ്റോറിയസ് പോലീസ് മെഡൽ.

ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ കർമ്മനിരതമായി പ്രവർത്തിച്ചതിനും മികച്ച സേവനം കാഴ്ചവെച്ചതിനുമുള്ള അംഗീകാരമായാണ് എ.എസ്.ഐ ഷമീർ കായക്കണ്ടിയെ പുരസ്കാരത്തിന് അർഹനാക്കിയത്. പോലീസിലെ സേവന മികവിനുള്ള പുതുച്ചേരി സർക്കാരിന്റെ പ്രധാന അംഗീകാരങ്ങളിലൊന്നാണ് രാജീവ് ഗാന്ധി മെറിറ്റോറിയസ് പോലീസ് മെഡൽ.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 15ന് പുതുച്ചേരിയിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമിയിൽ നിന്ന് എ.എസ്.ഐ ഷമീർ കായക്കണ്ടി പുരസ്കാരം ഏറ്റുവാങ്ങും.

മാഹി സ്വദേശിയായ എ.എസ്.ഐ ഷമീർ കായക്കണ്ടി ഏറെക്കാലമായി പുതുച്ചേരിയിൽ സ്ഥിരതാമസമാണ്. ജൻവാണി എഫ്.എം. കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ഡയറക്ടർ നിർമ്മൽ മയ്യഴിയുടെ സഹോദരൻ കൂടിയാണ്.


ലഹരിവിരുദ്ധ പ്രവർത്തന രംഗത്തെ സമർപ്പിത സേവനത്തിനുള്ള ഈ അംഗീകാരം മാഹിക്കും പുതുച്ചേരിയിലെ മലയാളി സമൂഹത്തിനും അഭിമാനനേട്ടമായി.