സ്വാതന്ത്ര്യ ദിനത്തിൽ മാഹിയിൽ സിവിൽ സപ്ലൈസ് മിനിസ്റ്റർ ശ്രീ. ശിവകൊളുന്തു പതാക ഉയർത്തും
മാഹി: ഭാരതത്തിന്റെ 80-ആം സ്വാതന്ത്ര്യ ദിനത്തിൽ മാഹീ കോളേജ് ഗ്രൗണ്ടിൽ പുതുച്ചേരി സിവിൽ സപ്ലൈസ് മിനിസ്റ്റർ ശ്രീ. ശിവകൊളുന്തു രാവിലെ 9.00 മണിക്ക് പതാക ഉയർത്തി, ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. തുടർന്ന് വർണാഭമായ സെറിമോണിയൽ പരേഡ് നടക്കും. സെറിമോണിയൽ പരേഡിൽ മാഹി പോലീസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, പുതുചേരി ഹോം ഗാർഡ്സ്, എൻ. സി. സി, തുടങ്ങിയ സേന വിഭാഗങ്ങളോടൊപ്പം മാഹിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളും പങ്കെടുക്കും.
തുടർന്ന് വിവിധ വിദ്യാലയങ്ങളിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചു നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ വച്ച് മന്ത്രി ആദരിക്കും. പരിപാടിക്ക് ശേഷം ടാഗോർ പാർക്കിലെ സ്വാതന്ത്ര്യസമരസേനാനി സ്മൃതി മണ്ഡപത്തിൽ വിശിഷ്ട വ്യക്തികൾ പുഷ്പാർച്ചന നടത്തും.
കാലത്തു 11.00 മണിക്ക് മാഹീ ഗവണ്മെന്റ് ഹൗസിൽ വച്ച് നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്കുള്ള സൗജന്യ സൈക്കിൾ വിതരണം മന്ത്രി ശ്രീ. ശിവകൊളുന്തു നടത്തും. മഹി എം. എൽ. എ അഡ്വ. അശോക് കുമാർ പങ്കെടുക്കും.
വൈകുന്നേരം 5.00 മണിക്ക് ഗവണ്മെന്റ് ഹൗസിൽ റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഒരുക്കുന്ന ചായ സൽക്കാരത്തിൽ സ്വാതന്ത്ര്യ സമര സേനാനികളായും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ളവരും, ഉദ്യോഗസ്ഥരും പങ്കെടുക്കും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു