സെന്റാക്ക് യു.ജി നീറ്റ്: മെഡിക്കൽ കോഴ്സുകൾക്കുള്ള അപേക്ഷകൾ നാളെ വരെ സമർപ്പിക്കാം

സെന്റാക്ക് യു.ജി നീറ്റ്: മെഡിക്കൽ കോഴ്സുകൾക്കുള്ള അപേക്ഷകൾ നാളെ വരെ സമർപ്പിക്കാം

പുതുച്ചേരിയിൽ സെന്റാക്ക് മുഖേന നടക്കുന്ന യു.ജി നീറ്റ് കോഴ്സുകളായ എം.ബി.ബി.എസ്,
ബി.ഡി.എസ്, ബി.എ.എം.എസ്, വെറ്ററിനറി മെഡിസിൻ കോഴ്സുകൾക്ക്
നാളെ (14/8/26) വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
ഇതിനകം രജിസ്റ്റർ ചെയ്ത അപേക്ഷ പൂർണ്ണമായി പൂരിപ്പിക്കാത്തവർക്കും തിരുത്തലുകൾ വരുത്തി വീണ്ടും അപേക്ഷ സമർപ്പിക്കാവുന്നതാണ്. പുതുക്കിയ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പഴയ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്ത് നാളെ വൈകുന്നേരം 5 മണി വരെ സമർപ്പിക്കാവുന്നതാണ്. സർക്കാർ ക്വാട്ടയിൽ നിന്ന് മാനേജ്‌മെന്റ്/എൻ.ആർ.ഐ ക്വാട്ടയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർ നാളെ ഉച്ച 3 മണിക്ക് മുൻപ് ലോഗ് ഇൻ പേജിലെ പരാതി വിഭാഗം വഴി 'Request to Edit Application and Apply for MQ/NRI Quota' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അപേക്ഷ അയക്കേണ്ടതും, തുടർന്ന് അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷ പൂരിപ്പിക്കേണ്ടതുമാണ്.
വിവരങ്ങൾ മാറ്റുന്നതിനായി പുതിയ അപേക്ഷകൾ സമർപ്പിക്കരുത്; ഡപ്ലിക്കേറ്റ് അപേക്ഷകൾ നൽകിയാൽ രണ്ടും നിരസിക്കപ്പെടും. ഓഗസ്റ്റ് 8-ന് വൈകുന്നേരം 5 മണിക്ക് മുൻപ് പൂർണ്ണ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് സാധാരണയായി തിരുത്തലുകൾ അനുവദനീയമല്ലെങ്കിലും, അധിക സർട്ടിഫിക്കറ്റുകളോ തിരുത്തലുകളോ ഉണ്ടെങ്കിൽ അന്തിമ റാങ്ക് പട്ടികയ്ക്ക് മുൻപ് ലോഗ്-ഇൻ പേജിലെ പരാതി പരിഹാര സൗകര്യം ഉപയോഗിക്കാവുന്നതാണ്. 
കൂടുതൽ വിവരങ്ങൾക്ക് www.centacpuducherry.in വെബ്‌സൈറ്റോ 0413-2655570, 2655571 എന്നീ ഹെൽപ്പ്‌ലൈൻ നമ്പറുകളോ ബന്ധപ്പെടാമെന്ന് സെന്റാക്ക് കോർഡിനേറ്റർ .അറിയിച്ചു.