ഐ പി സി നാച്വറൽ മിസ്റ്റർ കണ്ണൂർ കോമ്പറ്റീഷനിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ മാഹി സ്വദേശിയും ഹോം ഗാർഡുമായ ജിനോഷ് പി പി ക്ക് മാഹി പോലീസിൻ്റെ ആദരം

ഐ പി സി നാച്വറൽ മിസ്റ്റർ കണ്ണൂർ കോമ്പറ്റീഷനിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ മാഹി സ്വദേശിയും ഹോം ഗാർഡുമായ ജിനോഷ് പി പി ക്ക് മാഹി പോലീസിൻ്റെ ആദരം

ഐ പി സി നാച്വറൽ മത്സരത്തിൽ ബോഡി ബിൽഡിം ൽ ഒന്നാം സ്ഥാനം നേടിമിസ്റ്റർ കണ്ണൂർ ആയി തിരഞ്ഞെടുക്കപ്പെട്ട,

ഹോം ഗാർഡ് പി പി ജിനോഷിന് മാഹി പോലീസ് സ്റ്റേഷനിൽ വച്ച് നടന്ന ചടങ്ങിൽ വച്ചാണ് ആദരവ് നൽകിയത്. മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ.അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. അദ്ദേഹം ജിനോഷിനെ ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.മാഹി എസ് ഐ ജയശങ്കർ, പള്ളൂർ എസ്.ഐ.റീന, പന്തക്കൽ എസ്. ഐ തമിഴരസൻ എന്നിവർ സംബന്ധിച്ചു


ക്ലാസിക് ഫിസിക് വിഭാഗത്തിൽ രണ്ടാം സ്ഥാനവും ജിനോഷ് കരസ്ഥമാക്കിയിട്ടുണ്ട്. മാഹി പള്ളൂർ സ്വദേശിയാണ് ജിനോഷ് .

ചെന്നെ ആർക്കോണത്ത് വെച്ച് നടന്ന ഓപ്പൺ ഡിസ്ട്രിക്ക് കോമ്പറ്റീഷനിൽ ക്ലാസിക് ഫിസിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും,ബോഡി ബിൽഡിംഗ് കാറ്റഗറിയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു