വീട്ടമ്മയ്ക്കു നേരെ ലൈംഗീക അതിക്രമം പ്രതി റിമാന്റില്‍

വീട്ടമ്മയ്ക്കു നേരെ ലൈംഗീക അതിക്രമം പ്രതി റിമാന്റില്‍

മാഹി വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ലൈംഗീകമായി അപമാനിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങത്തൂര്‍ കിട്ടന്‍ പീടിക ലിബിനാലയത്തില്‍ എം. കെ ലിജിനിനെയാണ്(37) മാഹി സി. ഐ. പി. എ അനില്‍ കുമാര്‍ എസ്. ഐ ജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് പരാതിക്കാധാരമായ സംഭവം. ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ ലിജിന്‍ വെള്ളം ആവശ്യപ്പെടുകയും അതെടുക്കാനായി അകത്തേക്ക് പോയ വീട്ടിമ്മയ്ക്കു നേരെ ലൈംഗീകമായി അതിക്രമം നടത്തിയെന്നാണ് പരാതി. മാഹി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.