പോക്‌സോ കേസ് പ്രതിയെ അറസ്റ്റു ചെയ്തു.
മാഹി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗീക അതിക്രമത്തിനിരയാക്കിയ കേസിലെ പ്രതിയെ പള്ളൂര്‍ പോലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. സ്‌റ്റേഷന്‍ പരിധിയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലെ പത്താം തരത്തില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളെ സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലും സ്‌കൂള്‍ പരിസരത്തുവെച്ചും ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സ്‌കൂളിനു സമീപത്തെ ജ്യൂസ് കടയില്‍ മുന്‍പ് ജോലിചെയ്തിരുന്ന വടകര അഴിയൂരിലെ കോറോത്ത് റോഡ് യാദ്ഗറില്‍ ഷുഹൈബിനെ(47)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ നിലവില്‍ പാനൂര്‍ കൂരാറയിലെ കുന്നോത്ത് മുക്കില്‍ ഒരു വാടക വീട്ടിലാണ് താമസം. പള്ളൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാഹി സി.ഐ പി. എ അനില്‍ കുമാര്‍ തുടര്‍ അന്വേഷണം നടത്തി മാക്കുനിയില്‍ വെച്ച് പ്രതിയായ ഷുഹൈബിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളെ പോണ്ടിച്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കും.