മാലിന്യ നിര്‍മ്മാര്‍ജ്ജനം, എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങൾ ശക്തമാക്കുന്നതിന് ഓപ്പറേഷന്‍ “ഹോട്ട് സ്പോട്ട് ”ക്യാമ്പയനുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്,കോഴിക്കോട് ജില്ല :-

മാലിന്യ നിര്‍മ്മാര്‍ജ്ജനം, എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങൾ ശക്തമാക്കുന്നതിന് ഓപ്പറേഷന്‍   “ഹോട്ട് സ്പോട്ട് ”ക്യാമ്പയനുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്,കോഴിക്കോട് ജില്ല :-

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്‍ക്കരണ മേഖലയിലെ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും, ,എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ശകതാ മാക്കുന്നതിനും, ജനങ്ങളുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകുന്നതിനും വേണ്ടി   ഓപ്പറേഷന്‍ “ഹോട്ട് സ്പോട്ട് “ക്യാമ്പയിനുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്.    ഓണത്തിന് മുമ്പ് മാലിന്യ നിക്ഷേപകേന്ദ്രങ്ങളെ  ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കണ്ടെത്തി, ഡിജിറ്റലൈസ് ചെയ്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. വന്‍കിട മാലിന്യ ഉല്പാദന സ്ഥാപനങ്ങളിലും, കുടിവെളള സ്രോതസ്സുകളിലും പരിശോധന നടത്തും.
 ഹോട്ടലുകളിലെയും പൊതു സ്ഥാപനങ്ങളിലെയും വാട്ടര്‍ ടാങ്കുകൾ ക്യാമ്പയിനിന്റെ ഭാഗമായി  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലുളള എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധിക്കുന്നതാണ്. 
 മലിനജലം  പുറത്തേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങളെയും 100ലധികം ആളുകള്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളിലെ ശുചിത്വ സംവിധാനങ്ങളും, ഇതര  സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ ശുചിത്വവും ക്യാമ്പയിനിന്റെ  ഭാഗമായി പരിശോധന  നടത്തുന്നതാണ്. 

 കലക്ട്രേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി “ഓപ്പറേഷന്‍ ഹോട്ട് സ്പോട്ട്  ”ക്യാമ്പയിന്‍  ഉദ്ഘാടനം ചെയ്തു.  തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍.കെ.ഹരീഷ് അദ്ധ്യക്ഷത വഹിച്ചു.   ഹോട്ട് സ്പോട്ട് ക്യാമ്പയിന്‍ സംബന്ധിച്ച് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി.ഷാഹുല്‍ ഹമീദ് വിശദീകരണം നടത്തി. തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ ഒ. മനോജ്‌, ഇന്റെർണൽ വിജിലൻസ് ഓഫീസർമാരായ എ.രാജേഷ്, അനില്‍കുമാര്‍ നൊച്ചിയില്‍, വുമൺ എമ്പവർമെന്റ് ഓഫീസർ ഡോ.പ്രിയ. ശുചിത്വമിഷന്‍ അസി.കോര്‍ഡിനേറ്റര്‍മാരായ സി.സരിത്ത്, ജ്യോതിഷ് എന്നിവര്‍  സംസാരിച്ചു.  ക്യാമ്പയിനിന്റെ ഭാഗമായി  2026 ആഗസ്റ്റ് 18-ാം തിയ്യതി ഹോട്ട് സ്പോട്ടുകളിൽ പരിശോധനയും, വന്‍കിട മാലിന്യ ഉല്‍പ്പാദന സ്ഥാപനങ്ങളിൽ ഓഗസ്റ്റ് 20 നും സ്ഥാപനങ്ങളിലെ വാട്ടർ ടാങ്കുകൾ 22 നും  ഉദ്യോഗസ്ഥർ സ്‌ക്വാഡായി പരിശോധന നടത്തുന്നതാണ്, ബ്ലോക്ക് തലത്തിലും മുൻസിപ്പാലിറ്റി തലത്തിലും കോർപറേഷൻ ഏരിയയിലും  ജില്ലാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിലയിരുത്തലും മേൽനോട്ടവും ഉണ്ടാകുന്നതാണ്. പരിശോധനക്ക് ഏകാത്മമായ രീതിയിൽ ഫോമുകളും റിപ്പോർട്ടിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാം പ്രവർത്തനവും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വാർ റൂം പോർട്ടലിൽ രേഖപെടുത്തുവാൻ ഉദ്യോഗസ്ഥർക്ക് ചുമതല ഉണ്ടാകുന്നതായിരിക്കും .