പി.കെ.രാമൻ സ്കൂൾ: വായനാമത്സര വിജയികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി

പി.കെ.രാമൻ സ്കൂൾ: വായനാമത്സര വിജയികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി

ന്യൂ മാഹി സഹൃദയ സാംസ്കാരിക വേദി നടത്തിയ വായനാമത്സരത്തിൽ പി കെ രാമൻ മെമ്മോറിയൽ ഹൈസ്കൂളിലെ വിജയികളായ വിദ്യാർത്ഥികൾ അഡ്വ.ടി.അശോക് കുമാർ എം.എൽ.എയിൽനിന്ന്  ഉപഹാരങ്ങൾ ഏറ്റുവാങ്ങി. എൽ പി വിഭാഗത്തിൽ അജ്വാൻ നഫീസ ഒന്നാം സ്ഥാനവും മറിയം ഷെയ്ക്ക രണ്ടാം സ്ഥാനവും മുഹമ്മദ് ബില്ലാ ഷമീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ഫാത്തിമ ഷെസ ഷമീർ ഒന്നാം സ്ഥാനവും ഇസ മെഹക്ക് രണ്ടാം സ്ഥാനവും ഗ്യാൻ സന്തോഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ റിജുൽ ആർ രഞ്ജിത് , അർപിത എന്നിവരും യു പി വിഭാഗത്തിൽ ഷെറി എം ദാസ്, റഷ ഫാത്തിമ എന്നിവരും പ്രോത്സാഹന സമ്മാനം നേടി.