മാഹിയിൽ അരി വിതരണം മുടങ്ങിയതിൽ പ്രതിഷേധം: യൂത്ത് കോൺഗ്രസ് ഉപരോധ സമരം നടത്തി

മാഹിയിൽ അരി വിതരണം മുടങ്ങിയതിൽ  പ്രതിഷേധം: യൂത്ത് കോൺഗ്രസ് ഉപരോധ സമരം നടത്തി

അരി ആഗസ്റ്റ് 16 നുള്ളിൽ നൽകുമെന്ന് ഉറപ്പ്നൽകി

മാഹിയിൽ റേഷൻ വിതരണം മുടങ്ങിയിട്ട് എട്ട് മാസം പിന്നിട്ടിരിക്കയാണ്. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി അരി എത്തിയിട്ടും വിതരണം ചെയ്യാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചാണ് മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി സിവിൽ സപ്ലൈസ് സൂപ്രണ്ടിനെ ഉപരോധിച്ചത്. അരി മാഹിയിൽ എത്തിയിട്ടും റേഷൻ കടകൾ വഴി പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് സമരരംഗത്തിറങ്ങിയത്.
​ഉപരോധ സമരത്തെ തുടർന്ന് അധികൃതരുമായി നടത്തിയ ചർച്ചയിൽ, ഈ മാസം 16 നുള്ളിൽ അരി വിതരണം ചെയ്യുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
​മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി.രെജിലേഷ് സമരത്തിന് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജേഷ് എം.കെ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.ഹരിന്ദ്രൻ, ശ്യാംജിത്ത് പാറക്കൽ, സെക്രട്ടറി അജയൻ പൂഴിയിൽ, മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റുമാരായ കെ.വി.ഹരീന്ദ്രൻ,
അൻസിൽ അരവിന്ദ്, സോഷ്യൽ മീഡിയ കോഡിനേറ്റർ
മുഹമ്മദ് മുബാഷ് തുടങ്ങിയവർ ചർച്ചയിലും സമരത്തിലും പങ്കെടുത്തു.