പുതുച്ചേരി പോലീസിന് രാഷ്ട്രപതിയുടെ പോലീസ് പതാക അമിത് ഷാ നാളെ പതാക സമ്മാനിക്കും

പുതുച്ചേരി പോലീസിന് രാഷ്ട്രപതിയുടെ പോലീസ് പതാക അമിത് ഷാ നാളെ പതാക സമ്മാനിക്കും

പുതുച്ചേരി: പുതുച്ചേരി പോലീസിന് രാഷ്ട്രപതിയുടെ പോലീസ് പതാക (President’s Colour) സമ്മാനിക്കുന്ന ചടങ്ങ് നാളെ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പതാക സമ്മാനിക്കും. ഗോരിമേട് പുതുച്ചേരി ആംഡ് പോലീസ് ഗ്രൗണ്ടിൽ രാവിലെ 8.10-നാണ് ചടങ്ങ്.
ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്നാഥൻ, മുഖ്യമന്ത്രി എൻ. രംഗസ്വാമി, ആഭ്യന്തരമന്ത്രി എ. നമശ്ശിവായം എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
പുതുച്ചേരി പോലീസിന്റെ സേവനത്തിനും മികവിനുമുള്ള അംഗീകാരമായാണ് രാഷ്ട്രപതിയുടെ പോലീസ് പതാക സമ്മാനിക്കുന്നത്. പോലീസ് സേനയിലെ എല്ലാ റാങ്കുകളിലുള്ളവരും ഔദ്യോഗിക യൂണിഫോമിലും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ക്രോസ് ബെൽറ്റോടെയും ചടങ്ങിൽ പങ്കെടുക്കും.