മാഹി കേന്ദ്രീയ വിദ്യാലയ: അനുമോദനവും ആദരവും നാളെ

മാഹി കേന്ദ്രീയ വിദ്യാലയ: അനുമോദനവും ആദരവും നാളെ

കഴിഞ്ഞ അദ്ധ്യായന വർഷം സി.ബി.എസ്.ഇ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ നൂറുമേനി വിജയം നേടിയ മാഹി പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളെയും വിജയ നേട്ടത്തിനു നേതൃത്വം നൽകിയ  അധ്യാപകരെയും വിദ്യാലയത്തിലെ രക്ഷാകർതൃ കൂട്ടായ്മയായ മാഹി കേന്ദ്രീയ വിദ്യാലയ വെൽഫെയർ അസോസിയേഷൻ ആദരിക്കുന്നു. നാളെ (8/8/26) രാവിലെ 9.30 ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന സമ്മേളനം അഡ്വ.ടി.അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും..മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററും വിദ്യാലയ വികസന സമിതി ചെയർമാനുമായ അങ്കിത്ത് കുമാർ ഐ എ എസ് മുഖ്യാതിഥിയാവും. പ്രിൻസിപ്പാൾ ഗിനീഷ് കുമാർ മുഖ്യഭാഷണം നടത്തും. അസോസിയേഷൻ പ്രസിഡണ്ട് ഡോ.ബി.സതീഷ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ 2026 ൽ നടന്ന ബോർഡ്‌ പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും, 2024, 2025 വർഷം വിജയിച്ച ആദ്യ മൂന്ന് സ്ഥാനക്കാരെയും  ഉപഹാരം നൽകി അനുമോദിക്കും. കുട്ടികളെ ഉന്നത വിജയത്തിലേക്ക് നയിച്ച അധ്യാപകരെയും ചടങ്ങിൽ ആദരിക്കും. ഡോ.കെ.കെ.ശിവദാസൻ, കെ.സുഷമ, പി.രജനി, സി.കെ.അഷറഫ്, സി.അനിൽകുമാർ എന്നിവർ സംസാരിക്കും. തുടർന്ന് സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗവും നടക്കും