എക്സൽ പബ്ലിക് സ്കൂൾ: ഇൻവെസ്റ്റിച്ചർ സെറിമണി നടത്തി

എക്സൽ പബ്ലിക് സ്കൂൾ: ഇൻവെസ്റ്റിച്ചർ സെറിമണി നടത്തി

മാഹി എക്സൽ പബ്ലിക് സ്കൂളിൽ 2026-27 അധ്യയന വർഷത്തെ സ്റ്റുഡന്റ് കൗൺസിലിന്റെ സ്ഥാനാരോഹണ ചടങ്ങ് നടത്തി. ജി.കെ.മെമ്മോറിയൽ എജ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ പി.മോഹൻ എഫ്.സി.എ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി പോലീസ് അസിസ്റ്റന്റ് സൂപ്രണ്ട് ഡോ:എം.നന്ദഗോപൻ ഐ.പി.എസ് മുഖ്യാതിഥിയായി.   സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ് കൌൺസിൽ മെമ്പർമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ് ബോയ് ഇമേയ് പാർവൻ, ഹെഡ് ഗേൾ ഹയ നഫീസ എന്നിവർ സ്ഥാനാരോഹണ പ്രസംഗം നടത്തി. പി.ടി.എ പ്രസിഡന്റ് കൃപേഷ് കെ.വി, രേഖ കുറുപ്പ്, ഷീബ.പി.പി സംസാരിച്ചു.