പുതുച്ചേരിക്ക് മയ്യഴിയുടെ വർണ്ണ സമ്മാനം: ലോക് നിവാസിൽ ചുമർചിത്ര രചന തുടങ്ങി
മയ്യഴി: പുതുച്ചേരിക്ക് മയ്യഴിയുടെ വർണ്ണ സമ്മാനം എന്ന പേരിൽ മയ്യഴിക്ക് വേണ്ടി മയ്യഴിയുടെ ചിത്രകാരി കെ.ഇ. സുലോചന പുതുച്ചേരി ലോക്നിവാസിന് സമ്മാനിക്കുന്ന ചിത്രരചനക്ക് പുതുച്ചേരിയുടെ പ്രഥമ വനിത ബീന കൈലാസനാഥൻ പുതുച്ചേരി ലെഫ്. ഗവർണർ കെ.കൈലാസനാഥൻ്റെ മാതാവ് ലീല ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ തുടക്കം കുറിച്ചു.
പുതുച്ചേരിയുടെ നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിൽ ഊന്നി കേരളം, തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുടെ കലയും സംസ്കാരവും ഇഴചേർന്നു നിൽക്കുന്ന ചിത്രമാണ് 9 മീറ്റർ നീളം വരുന്ന ചുമരിൽ വിരിയുന്നത്.
ലെഫ്. ഗവർണറുടെ ചേമ്പറിലെ ചുമരിൽ അനന്ത ശയനവും ഒരുങ്ങുന്നുണ്ട്. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഈ ഉദ്യമത്തിൽ ഇരുപതോളം ചിത്രകാരൻമാർ പങ്കാളിത്തം വഹിക്കുന്നു.
ചിത്ര വിവരണം : പുതുച്ചേരിക്ക് മയ്യഴിയുടെ വർണ്ണ സമ്മാനം എന്ന പേരിൽ ചിത്രകാരി കെ.ഇ. സുലോചനയുടെ നേതൃത്വത്തിൽ ലോക് നിവാസിന് സമർപ്പിക്കുന്ന ചിത്രരചനക്ക് ബീന കൈലാസനാഥൻ തുടക്കം കുറിക്കുന്നു